കണിയാപുരം: കണിയാപുരം സ്വദേശിയായ പഞ്ചായത്ത് ഉദ്യോസ്ഥൻ കാറിടിച്ച് മരിച്ചു. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സിലായിരുന്ന കണിയാപുരം, ആലുംമൂട്, ദാറുൽ ഖറമിൽ നാസർ (52) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 9:50 ഓടെ ദേശീയ പാതയിൽ തോന്നയ്ക്കൽ എ.ജെ കോളേജിനു സമീപത്താണ് അപകടമുണ്ടായത്. നാസർ മുദാക്കൽ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടാണ്. നാസർ സ്കൂട്ടറിൽ ഓഫീസിലേക്ക് പോകുമ്പോൾ പിന്നാലെ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ ഓടിച്ചു പോയി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാസറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ ഉച്ച കഴിഞ്ഞ് മരിക്കുകയായിരുന്നു. നാലാഞ്ചിറ സ്വദേശി ഓടിച്ചിരുന്ന കാറാണ് ഇടിച്ചതെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. നാസർ കണിയാപുരം ജീനിയസ് ട്യൂട്ടോറിയൽ കോളേജിലെ മുൻ അദ്ധ്യാപകനായിരുന്നു. ഭാര്യ: ഷീജ: മക്കൾ: അനീസ്, ആദിൽ, ഖബറടക്കം ഇന്ന് (വെള്ളി) രാവിലെ കുറക്കോട് മുസ്ലിം ജമാഅത്തിൽ നടക്കും.
കണിയാപുരം സ്വദേശിയായ പഞ്ചായത്ത് ഉദ്യോസ്ഥൻ കാറിടിച്ച് മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments